Saturday, November 23, 2024

കര്‍ഷക സമരങ്ങളെ പിന്തുണച്ച് എസ് എസ് എഫ് ഐക്യദാര്‍ഢ്യ വലയം സംഘടിപ്പിച്ചു

പെരിങ്ങോട്ടുകര: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരങ്ങളെ പിന്തുണച്ച് എസ് എസ് എഫ് പെരിങ്ങോട്ടുകര സെക്ടറിന്‍റെ ആഭിമുഖ്യത്തില്‍ തിരുത്തേകാട് പാടത്ത് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ വലയം ശ്രദ്ധേയമായി. ഐക്യദാര്‍ഢ്യ വലയം മൻസൂർ ഫാളിലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അവശ്യ വസ്തു നിയമ ഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുള്ള സുപ്രധാനമായ നിയമത്തിലാണ് ഇപ്പോൾ കേന്ദ്ര  സർക്കാർ വെള്ളം ചേർത്തിരിക്കുന്നത്. കടക്കെണിയും വിളനഷ്ടവും മൂലം ദുരിതക്കയത്തിലായ  കർഷകർക്ക് മേൽ ഇരുട്ടടിയായി മാറിയിറിക്കുകയാണ് കേന്ദ്ര സർക്കാർകൊണ്ട് വന്ന പുതിയ കാർഷിക ബില്ലുകൾ. വില- വിപണി നിയന്ത്രണങ്ങളിൽ നിന്ന് സർക്കാർ പൂർണ്ണമായി പിൻവാങ്ങുക വഴി കോർപ്പറേറ്റ് ശക്തികളുടെ അടിമവേലയിലേക്ക് കർഷകരെ  തള്ളിവിടുകയാണ് ഭരണകൂടം ചെയ്യുന്നത്. നിർദ്ദിഷ്ട ബില്ലുകൾക്കെതിരെ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ സമരങ്ങൾക്ക് പിന്തുണ നല്‍കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്‍റേയും ബാധ്യതയാണ്. ഉദ്ഘാടന പ്രഭാഷണത്തില്‍ മൻസൂർ ഫാളിലി  പറഞ്ഞു. എസ്.എസ്.എഫ് പെരിങ്ങോട്ടുകര സെക്ടർ സെക്രട്ടറി ഷാഫി, പ്രസിഡന്റ് മഖ്ധൂം, സെക്രട്ടറി റംനാസ്, അൻഷാദ്  എന്നിവര്‍ നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments