Friday, November 22, 2024

ഏങ്ങണ്ടിയൂർ തിരുമംഗലത്ത് ഷോക്കേറ്റ് മരിച്ച യുവതിയുടെ സംസ്കാരം ഇന്ന് നടക്കും

ഏങ്ങണ്ടിയൂർ: തിരുമംഗലത്ത് പൊ​ട്ടി​വീ​ണ സ​ർ​വീ​സ് വ​യ​റി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച യുവതിയുടെ സംസ്ക്കാരം ഇന്ന് നടക്കും. എങ്ങണ്ടിയൂർ തിരുമംഗലം ക്ഷേത്രത്തിന് കിഴക്ക് കുടിലത്ത് മഠം രാജുവിൻ്റെ ഭാര്യ പ്രിയയുടെ സംസ്കാരമാണ് ഇന്ന് നടക്കുക. ഇന്നലെ രാത്രി 7.30 ഓടെയാണ് പ്രിയക്കും പ്രിയയുടെ സഹോദരിയും ഗുരുവായൂർ സ്വദേശി മുത്തുവിൻ്റെ ഭാര്യയുമായ പ്രീതി (25) ക്കും, പ്രിയയുടെ ഭർതൃ സഹോദരന്റെ ഭാര്യ ദേവകിക്കും, മകൾ അച്ചുവിനും ഷോക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രീതിയേയും പ്രിയയേയും ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിയ മരണപ്പെടുകയായിരുന്നു. ദേവികക്കും അച്ചുവിനുമാണ് ആദ്യം ഷോക്കേറ്റത്. വീടിനോട് ചേർന്ന് കമ്പി കൊണ്ട് വലിച്ചുകെട്ടിയ സ്ഥലത്ത് ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനിടയിൽ ഇരുവർക്കും ഷോക്കേറ്റതോടെ ഇവരുടെ നിലവിളി കേട്ട് സമീപത്ത് താമസിക്കുന്ന പ്രിയയും വീട്ടിലേക്ക് വിരുന്ന് വന്ന സഹോദരി പ്രീതിയും ഇരുവരെയും രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവർക്ക് ഷോക്കേറ്റത്. വസ്ത്രം ഉണക്കാനായി കെട്ടിയ കമ്പി ഇരുവരുടെയും ശരീരത്തിൽ ചുറ്റിപ്പിണഞ്ഞ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ബഹളം കേട്ട് സമീപത്ത് താമസിക്കുന്ന മറ്റൊരു സഹോദരൻ ഓടി വന്ന് വീടിൻ്റെ വൈദ്യതി ഫീസ് ഊരിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശ്രീരാമൻ ,ലക്ഷ്മി എന്നിവർ പ്രിയയുടെ മക്കളാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments