Friday, November 22, 2024

ഒരുമനയൂർ മൂന്നാംകല്ലിൽ റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽനിന്ന് വീണ് മാതാവിനും മകനും പരിക്ക്

ചാവക്കാട്: ചാവക്കാട്-ചേറ്റുവ ദേശീയപാതയിൽ ഒരുമനയൂർ മൂന്നാംകല്ലിൽ റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽനിന്ന് വീണ് മാതാവിനും മകനും പരിക്കേറ്റു. ഗുരുവായൂർ ചൊവ്വല്ലൂർ പടി ആലങ്കാട്ട് വീട്ടിൽ അനാർക്കലി (47), മകൻ ഷംസുദ്ദീൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.10 ഓടെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും ഒരുമനയൂർ ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments