Friday, September 20, 2024

നിർത്തിയിടുന്ന വാഹനങ്ങളിൽനിന്നും ഓഫീസുകളിൽനിന്നും മൊബൈൽ ഫോൺ മോഷണം: രണ്ടുപേർ അറസ്റ്റിൽ

പുതുക്കാട്: ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്നും ഓഫീസുകളിൽനിന്നും മൊബൈൽ ഫോൺ മോഷണം പതിവാക്കിയ രണ്ടുപേരെ പുതുക്കാട് പോലീസ് പിടികൂടി. ഏങ്ങണ്ടിയൂർ നാറാണത്ത് പ്രവീൺ (19), തളിക്കുളം ഇടശ്ശേരി ചെമ്പനാടൻ ആദർശ് (20) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ബൈക്കും അഞ്ച് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ 30-ന് പുലർച്ചെ അഞ്ചിന് പാലിയേക്കരയിലെ പെട്രോൾ പമ്പിന്റെ ഓഫീസിൽനിന്ന്‌ മൊബൈൽ ഫോൺ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. തൊട്ടടുത്ത പമ്പിലെ നിരീക്ഷണ ക്യാമറയിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രതികൾ വന്ന ബൈക്ക് തിരിച്ചറിഞ്ഞ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

ദേശീയപാതയിൽ നിർത്തിയിട്ട ലോറികളിൽനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments