Wednesday, November 20, 2024

സഹോദരങ്ങളോടൊപ്പം കളിക്കവെ കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ മരിച്ചു

കണ്ണൂർ: വീടിനകത്തെ മുറിയിൽ സഹോദരങ്ങളോടൊപ്പം കളിക്കവെ കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ മരിച്ചു. അഞ്ചരക്കണ്ടി ചെറിയവളപ്പ് കല്ലായിപള്ളിക്ക് സമീപം പാറക്കടവത്ത് ഹൗസില്‍ തസ്ലീമിന്റെ മകന്‍ അഹമ്മദ് യാസീന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നും സഹോദരങ്ങളോടാപ്പം കളിക്കവെ കട്ടിലില്‍ നിന്ന് തലയടിച്ച് വീഴുകയായിരുന്നു. ഉടന്‍ കൊയിലി ആശുപത്രിയിലും തുടര്‍ന്ന് ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിക്കും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. വേങ്ങാട് മാപ്പിള യു.പി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ആയിഷ, ആമിന (കല്ലായി എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍), മുഹമ്മദ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments