ചാവക്കാട്: കേന്ദ്ര സർക്കാർ കർഷക ദ്രോഹ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചു പി.ഡി.പി ചാവക്കാട് പോസ്റ്റ് ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. പി.ഡി.പി മണ്ഡലം പ്രസിഡന്റ് അഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്‌തു. അക്ബർ മുട്ടിൽ അധ്യക്ഷനായിരുന്നു. ഹരിദാസ് ചാവക്കാട്, കെബീർ പുന്ന, റാഫി അവിയൂർ, നൗഷാദ് ഫോക്കസ്, റാഫി അടി തിരുത്തി എന്നിവർ നേതൃത്വം നൽകി.