Friday, November 22, 2024

ചാവക്കാട് നഗരസഭ ചെയർമാൻ ഉൾപ്പെടെ പത്ത് പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭാ ചെയർമാനും അദ്ദേഹത്തിന്റെ ഡ്രൈവറും ഉൾപ്പെടെ പത്ത് പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന ആന്റിജൻ ടെസ്റ്റിൽ 144 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ ഒമ്പത് പേർ ചാവക്കാട് നഗരസഭ പരിധിയിൽപ്പെട്ടവരും ഒരാൾ ഒരുമനയൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ടയാളുമാണ്. കോവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ചെയർമാൻ എൻ.കെ അക്ബർ ക്വാറന്റയിനിൽ പ്രവേശിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിന് വിധേയമാകണമെന്നും രോഗ ലക്ഷണമുള്ളവർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments