ചാവക്കാട്: കടപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചു വാർഡുകളിൽ കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചു. 4 (പൂന്തിരുത്തി), 5 (മാട്ടുമ്മൽ ), 11 (അഞ്ചങ്ങാടി തെക്ക്), 12 (അഞ്ചങ്ങാടി വടക്ക്), 14 (ആറങ്ങാടി വടക്ക്) വാർഡുകളിലാണ് കണ്ടയിൻമെന്റ് സോൺ പ്രഖ്യാപിച്ചത്. ഇന്നലെ കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കടപ്പുറം പഞ്ചായത്ത് പരിധിയിൽപ്പെട്ട 14 പേർ ഉൾപ്പെടെ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

