Thursday, November 21, 2024

നെല്ല് സംഭരണം അടിയന്തിരമായി ആരംഭിക്കണം. രമ്യ ഹരിദാസ് എം.പി.

ഭക്ഷ്യസിവിൽ സപ്ലൈസ്, കൃഷിവകുപ്പ് മന്ത്രിമാർക്കുള്ള കത്തിലാണ് വിവിധ ആവശ്യങ്ങൾ രമ്യ ഹരിദാസ് ഉന്നയിച്ചത്

കുന്നംകുളം: കേരളത്തിൽ ഈ വർഷത്തെ ഒന്നാം വിള നെല്ല് സംഭരണത്തിന് കർഷക രജിസ്ട്രേഷൻ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കുകയും സംഭരണ ഏജൻസികളായ മില്ലുകളെ നിശ്ചയിക്കുകയും നെല്ലുസംഭരണം ആരംഭിക്കുന്നതിന് അടിയന്തിര നടപടികളെടുക്കണമെന്നും രമ്യ ഹരിദാസ് എം.പി
ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിന്റെ തുകയിൽ സംസ്ഥാന വിഹിതം അനുവദിച്ച് താങ്ങു വില വർധന, മഴക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിര സഹായം, നെല്ല് കടത്തുകൂലി തർക്കം ചർച്ച ചെയ്ത് പരിഹാരം, നെല്ല് സംഭരണം എത്രയും പെട്ടെന്ന് ആരംഭിക്കാൻ വേണ്ട നടപടികൾ തുടങ്ങിയ ആവശ്യങ്ങളും ഭക്ഷ്യസിവിൽ സപ്ലൈസ്, കൃഷിവകുപ്പ് മന്ത്രിമാർക്കുള്ള കത്തിൽ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments