Friday, September 20, 2024

സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാ തലത്തിൽ ഉപന്യാസ രചനാ മത്സരവുമായി ചാവക്കാട് മഹാത്മ കൾച്ചറൽ സെന്റർ

ചാവക്കാട്: മഹാത്മ കൾച്ചറൽ സെന്റർ ഗാന്ധിജയന്തിയുടെ ഭാഗമായി ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ജില്ലാതലത്തിൽ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. ‘ഗാന്ധിസം ആധുനിക ഭാരതത്തിൽ’ എന്നതാണ് വിഷയം. വിജയികൾക്ക് 5001 രൂപയുടെ ക്യാഷ് അവാർഡ് ഒന്നാം സമ്മാനമായും രണ്ടും, മൂന്നും വിജയികൾക്ക് യഥാക്രമം  2001,1001 രൂപയുടെ ക്യാഷ് അവാർഡും നൽകും. 500 വാക്കിൽ കുറയാത്ത രചനകൾ സപ്റ്റംബർ 30 ന് മുൻപ് മഹാത്മ കൾച്ചറൽ സെൻ്ററിൻ്റെ ചാവക്കാട്ടുള്ള ഓഫീസിൽ തപാൽ വഴിയോ, നേരിട്ടോ എത്തിക്കേണ്ടതാണ്. വിവരങ്ങൾക്ക് ബന്ധപെടേണ്ട നമ്പർ: 9961157030.
തപാലിൽ അയക്കേണ്ട വിലാസം.
മഹാത്മ കൾച്ചറൽ സെൻറർ, ഏനാമാവ് റോഡ്, Near – കണ്ണിക്കുത്തി മസ്ജിദ്, ചാവക്കാട് പി.ഒ.
680506.

RELATED ARTICLES
- Advertisment -

Most Popular

Recent Comments