ചാവക്കാട്: വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടയിൽ രണ്ട് കെ.എസ്.ഇ.ബി കരാർ ജീവനക്കാർക്ക് പരിക്കേറ്റു. മണത്തല പുതുവീട്ടിൽ അലി മുഹമ്മദ് (25), മണത്തല സ്വദേശി ശങ്കുരു (60) എന്നിവർക്കാണ് പരിക്കേറ്റത്. കിഴക്കെ ബ്ലാങ്ങാട് – വില്യംസ് റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. പുതിയ ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടയിൽ പോസ്റ്റ് താങ്ങി നിർത്തിയിരുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് ഇളകി വീണ ഇരുവർക്കും പരിക്കേറ്റത്. രണ്ടുപേരെയും ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.