Sunday, April 6, 2025

ജല ജീവന്‍ മിഷനില്‍ കടപ്പുറം, ഒരുമനയൂര്‍, വടക്കേകാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി

ചാവക്കാട്: സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ ജല ജീവന്‍ മിഷനില്‍ കടപ്പുറം, ഒരുമനയൂര്‍, വടക്കേകാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. ഇതനുസരിച്ച് ഈ പഞ്ചായത്തുകളിൽ ഹൗസ് കണക്ഷനുള്ള അപേക്ഷകള്‍ സ്വീകരിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും ഇത് പൂര്‍ത്തീകരിക്കുക. കടപ്പുറത്ത് ആയിരവും ഒരുമനയൂരില്‍ എഴുനൂറും ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടത്തില്‍ ഹൗസ് കണക്ഷന്‍ നല്‍കും. ഒക്ടോബര്‍ ആദ്യവാരം ഇതിന്‍റെ നിര്‍മ്മാണ ഉല്‍ഘാടനം നടക്കുമെന്ന് കെ.വി അബ്ദുൽ ഖാദർ എം.എൽ.എ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments