Friday, September 20, 2024

പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് സൗദി

സൗദി: ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി സൗദി. ഇന്ത്യയില്‍നിന്ന് തിരിച്ച് സൗദിയിലേക്കുള്ള വിമാനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ സൗദി വ്യോമയാന അതോറിറ്റി വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലിക നിരോധനം തുടരാന്‍ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകളും സൗദി നിര്‍ത്തിവെച്ചു. ഇന്ത്യയില്‍ നിന്നും പ്രവാസികള്‍ സൗദിയിലേക്ക് മടങ്ങാനിരിക്കെയാണ് രാജ്യത്തിന്റെ നിര്‍ണായക തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments