പുന്നയൂർ: കുഴിങ്ങര മേഖലയിൽ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ധീരമായി നേതൃത്വം നൽകിയ നേതാവാണ് മുഹമ്മദലി സാഹിബ് എന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ.പി ബഷീർ പറഞ്ഞു. പുന്നയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി കുഴിങ്ങരയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത്,ജനറൽ സെക്രട്ടറി വി.അബ്ദുൽ സലാം, ട്രഷറർ സി മുഹമ്മദലി,ജില്ല പ്രവർത്തക സമിതി അംഗം സി അഷ്‌റഫ്, റാസൽ ഖൈമ കെ.എം.സി.സി ജില്ല പ്രസിഡണ്ട് അബു പുന്നയൂർ, പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ദീൻ,മുസ്ലിം യൂത്ത് ലീഗ് ജില്ല സീനിയർ വൈസ് പ്രസിഡന്റ് ടി.കെ ഉസ്മാൻ, സെക്രട്ടറി എം.പി അഷ്ക്കർ,പഞ്ചായത്ത് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന്, ജനറൽ സെക്രട്ടറി കെ.നൗഫൽ, സെക്രട്ടറി ഹുസൈൻ എടയൂർ, കോയ ഹാജി,ഷംസുദ്ദീൻ കുന്നമ്പത്ത്, എ.പി. കാദർ ഹാജി എന്നിവർ സംസാരിച്ചു.