ഗുരുവായൂർ: തൃശൂരിൽ യുവമോർച്ച നടത്തിയ മാർച്ചിനുനേരെ നടന്ന പോലീസ് ലാത്തിചാർജ്ജിൽ പ്രതിഷേധിച്ചും മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ റോഡ് ഉപരോധിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉപരോധം ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സബീഷ് പൂത്തോട്ടിൽ, ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി, യുവമോർച്ച മണ്ഡലം നേതാക്കളായ സജി കടിക്കാട്, വിജിത്ത് പി.വി, പ്രസന്നൻ ബ്ലാങ്ങാട്, സുബ്രമണ്യൻ പോക്കാം തോട്, തുടങ്ങിയവർ ഉപരോധസമരത്തിന് നേതൃത്വം നൽകി. പ്രവർത്തകരെ പോലീസ് പിന്നീട് അറസ്റ്റു ചെയ്തു നീക്കി.