ചാവക്കാട്: നഗരസഭയിൽ നാലു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവത്ര,പാലയൂർ, മമ്മിയൂർ, മുതുവട്ടൂർ എന്നിവിടങ്ങളിൽ ഉള്ളവരാണ് നാലു പേർ. കഴിഞ്ഞ ദിവസം ചാവക്കാട് മേഖലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 23 പേർക്ക് ആയിരുന്നു. നഗരസഭ വാർഡ് 32 പുത്തൻകടപ്പുറം കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളിയായ ഭർത്താവിനും ഗർഭിണിയായ ഭാര്യക്കും പുറമെയാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ജനങ്ങൾ ആശങ്കയിലായി. തീരദേശ മേഖലയിലുള്ള മത്സ്യ തൊഴിലാളികളും ഭീതിയിലാണ്. ജനം ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.