Saturday, November 23, 2024

ചാവക്കാട് ഫര്‍ക്കാ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾക്ക് നാല് മാസം വീതം തടവു ശിക്ഷ

ചാവക്കാട് ഫര്‍ക്കാ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ തിരുവത്ര അത്താണി ശാഖയിലെ ഉദ്യോഗസ്ഥൻ ബ്ലാങ്ങാട് ടി.വി. ഹൈദ്രോസിനെ ആക്രമിച്ച കേസിലാണ് കോടതിവിധി.

ചാവക്കാട്: സ്വർണ്ണപ്പണ്ടം ലേലം ചെയ്ത വൈരാഗ്യത്തിൽ ചാവക്കാട് ഫര്‍ക്കാ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ മുന്ന് പേര്‍ക്ക് നാല് മാസം വീതം തടവും ആയിരം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.
തിരുവത്ര സ്വദേശികളായ തെരുവത്ത് അബ്ദുല്‍ കലാം(53), പുതിയറ പുത്തന്‍പറമ്പില്‍ അംജത്ത് ഖാന്‍ (33), പുതിയറ വീട്ടില്‍ ഉമ്മര്‍ ഫാറുഖ് (30) എന്നിവരെയാണ് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2013 നവംബര്‍ 19-നാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് ഫര്‍ക്കാ കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ തിരുവത്ര അത്താണി ശാഖയിലെ ഉദ്യോഗസ്ഥൻ ബ്ലാങ്ങാട് ടി.വി. ഹൈദ്രോസിനെ ആക്രമിച്ച കേസിലാണ് കോടതിവിധി. ബാങ്കില്‍ വെച്ചിരുന്ന ആഭരണങ്ങള്‍ ലേലം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. അതേ സമയം മൂന്ന് പ്രതികളെയും ഹൈദ്രോസ് ആക്രമിച്ചെന്ന പരാതിയില്‍ കോടതി ഹൈദ്രോസിനെ വെറുതെ വിട്ടു. ഹൈദ്രോസിനു വേണ്ടി അഡ്വ.കെ.ഡി. വിനോജ് ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments