Sunday, November 10, 2024

സംതുലിത വികസന മുന്നേറ്റത്തിന്റെ അഞ്ച് വർഷങ്ങൾ അടയാളപ്പെടുത്തി കൊണ്ട് ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: 2015 നവംബർ 2 ചുമതലയേറ്റ ഗുരുവായൂർ നഗരസഭയുടെ അഞ്ചാം കൗൺസിലിന്റെ വികസന പ്രവർത്തനങ്ങൾ അടയാളപ്പെടുത്തിയ വികസന രേഖ ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ നഗരസഭ കൗൺസിലർ ബഷീർ പൂക്കോടിന് നൽകി കൊണ്ട് പൊതുജനങ്ങൾക്ക് മുൻപിൽ സമർപ്പിച്ചു .
നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ വി വിവിധ് , എം എ ഷാഹിന , മുൻ ചെയർമാൻ ടി ടി ശിവദാസ് , മുൻ വൈസ് ചെയർമാൻ കെ പി വിനോദ് എന്നിവർ സംസാരിച്ചു .
സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി എസ് ഷെനിൽ സ്വാഗതവും സെക്രട്ടറി എ എസ് ശ്രീകാന്ത് നന്ദിയും പറഞ്ഞു . പ്രൊഫ. പി കെ ശാന്തകുമാരി , വി എസ് രേവതി ടീച്ചർ , എം രതി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ പാർപ്പിടം , കുടിവെള്ളം , മാലിന്യ നിർമ്മാർജ്ജനം , സ്ത്രീ ശാക്തീകരണം , വിദ്യഭ്യാസം , പശ്ചാത്തല വികസനം ,കാർഷികം , പൊതുഭരണം , പട്ടിക വിഭാഗങ്ങൾക്കുള്ള പ്രവർത്തനം , സംസ്കാരികം തുടങ്ങിയ രംഗങ്ങളിൽ സമഗ്രമായ വികസന മുന്നേറ്റത്തിന് നഗരസഭയ്ക്ക് സാധിച്ചതായി വികസന രേഖ അടയാളപ്പെടുത്തുന്നു . ജലബഡ്ജറ്റും , സ്ത്രീ സൗഹൃദ ബഡ്ജറ്റും മാതൃകാപരമായ ഇടപെടലുകളാണ് .
ഗുരുവായൂരിന്റെ മുഖഛായ തന്നെ മാറ്റുന്ന ബൃഹിത് പദ്ധതികൾക്ക് തുടക്കം കുറിക്കാൻ ഈ കൗൺസിലിന് സാധിച്ചതായി കെ വി അബ്ദുൾ ഖാദർ എം എൽ എ വിലയിരുത്തി. നഗരസഭ കൗൺസിലർമാർ , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ , എന്നിവർ ചടങ്ങിൽ പങ്കാളികളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments