Sunday, January 11, 2026

ഉമ്മൻ ചാണ്ടിയുടെ സുവർണ്ണ ജൂബിലിയുടെ ആഘോഷം സംഘടിപ്പിച്ചു.

ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. ഷാനവാസ് അധ്യക്ഷത വഹിച്ചു.

ചാവക്കാട്:  ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽനിയമസഭ സാമാജികത്വത്തിന്റെ 50 വർഷം പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സുവർണ്ണ ജൂബിലിയുടെ ആഘോഷം  സംഘടിപ്പിച്ചു. കേക്ക് മുറിച്ചു  നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ അധ്യക്ഷത വഹിച്ചു. കെ. നവാസ്, സി. ബക്കർ, കെ. കെ. കാർത്യായിനി, കെ. കെ. സൈതുമുഹമ്മദ്, ലൈല മജീദ്, കെ. എം. ഷിഹാബ്, ആർ. കെ. നൗഷാദ്, ഷോബി ഫ്രാൻസിസ്, ഫായിസ് മുതുവട്ടൂർ, എ. കെ. അബ്ദുൾ കാദർ, കെ. വി. യൂസുഫ് അലി, സുജ സുധീർ കുമാർ, നവാസ് തെക്കുംപുറം, ജോസഫ് പനക്കൽ, റിഷി ലാസർ, നിസാമുദ്ധീൻ, കെ. ബി. വിജു  എന്നിവർ  സംസാരിച്ചു. കോട്ടയത്ത്‌ നടന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയുടെ തത്സമയ സംപ്രേഷണവും പൊതുജനങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments