Friday, September 20, 2024

പൊതുജനങ്ങൾക്ക് സൗജന്യമായി മാസ്ക്കുകൾ നൽകി എടക്കഴിയൂർ സെനിത്ത് ക്ലബ്ബ്

ചാവക്കാട്: എടക്കഴിയൂർ സെനിത്ത് ആർട്സ് സ്പോർട്സ് ആന്റ് വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള സൗജന്യ മാസ്കിന്റെ വിതരണോദ്ഘാടനം നടന്നു. സെനിത് ക്ലബ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളിക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് സെക്രട്ടറി മെഹറൂഫ്, ഖത്തർ പ്രതിനിധി ഹാരിസ് എന്നിവർ പങ്കെടുത്തു. മാസ്ക് വിതരണത്തിന് ഹാരിസ് പി.വി, ടി.എം ഷംസുദ്ദീൻ, ഫൈസൽ, ഷാക്കിർ, നവാസ്, ഷാഫി, സഹീബ്, അദ്നാൻ, ഷാഹിദ്, മുഫീദ് , അനസ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments