Friday, September 20, 2024

കൊടുങ്ങല്ലൂരിൽ പെട്രോൾ പമ്പിൽ കവർച്ച; രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടിച്ചു; മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ സി.സി ടി.വിയിൽ പതിഞ്ഞു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പെട്രോൾ പമ്പിൽ കവർച്ച. രണ്ട് ലക്ഷത്തിലധികം രൂപ മോഷ്ടിച്ചു. ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിലുള്ള മൂക്കൻ ദേവസ്സി ഔസേപ്പ് ആൻ്റ് സൺസിൻ്റെ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയത്തിൻ്റെ പമ്പിലാണ് കവർച്ച നടന്നത്.

ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിൻ്റെ ഓഫീസിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ ക്യാഷ് ബോക്’സ് മോഷ്ടാക്കൾ കൊണ്ടുപോയി. ക്യാഷ് ബോക്സിൽ 2,35, 906രൂപ ഉണ്ടായിരുന്നതായി മാനേജർ പറഞ്ഞു. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സി.സി. ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments