Sunday, April 6, 2025

ഏങ്ങണ്ടിയൂരിൽ സി.പി.ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു

ഏങ്ങണ്ടിയൂർ: സമത്വം, ത്യുല്യത എല്ലാവർക്കും ഉപജീവനത്തിന് തൊഴിൽ എന്നീ മുദ്രവാക്യങ്ങളുയർത്തി സി.പി.ഐ ഏങ്ങണ്ടിയൂരിൽ വിവിധ ബ്രാഞ്ച് മേഖലകളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.കെ രാജേശ്വരൻ, ഏങ്ങണ്ടിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ബി.കെ സുദർശൻ, എ.ഐ.വൈ.എഫ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി.കെ സേവ്യർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ സി.ആർ ബിനീഷ്, ടി.എസ് സജീവ്, ടി.എസ് ഉണ്ണികൃഷ്ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരപരിപാടികൾക്ക് നേത്വതം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments