ചാവക്കാട്: സ്വർണ്ണക്കടത്തു കേസിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനു നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് പ്രസന്നൻ പാലയൂർ അദ്യക്ഷനായി, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ് അനിൽകുമാർ, കർഷകമോർച്ച മണ്ഡലം സെക്രട്ടറി ദിജു ദ്വാരക, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിജിത്ത് പി.വി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് ഭാരവാഹികളായ അൻമോൽ മോത്തി, നിഖിൽ വാഴപ്പുള്ളി, സുനിൽ കുമാർ അയിനിപ്പുള്ളി തുടങ്ങിയവർ നേതൃത്വം നൽകി.