Saturday, November 23, 2024

ചാവക്കാട് പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ഓഫീസ് തുറന്നു; പി.ടി കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: പ്രവാസികളുടെ നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തിക്കൊണ്ട് പുനരധിവാസം സാധ്യമാക്കുന്നതിനു വേണ്ടി ചാവക്കാട് മുനിസിപ്പൽ തല പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ ഓഫീസ് തുറന്നു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.വി അബ്‌ദുൾ ഖാദർ എം.എൽ.എ ഓൺലൈനിലൂടെ ആശംസകളർപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ.സി ആനന്ദൻ അധ്യക്ഷത വഹിച്ചു. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു .ആദ്യ
ഷെയർ സർട്ടിഫിക്കറ്റ് ചാവക്കാട് നഗരഭ ചെയർമാൻ എൻ.കെ അക്ബർ യു.എ.ഇ പ്രോഗ്രസ്സീവ് സെൻട്രൽ കമ്മറ്റി അംഗം എം.എസ് ശ്രീജിത്തിന് നൽകി വിതരണം ചെയ്തു. ആദ്യ ഡിപ്പോസിറ്റ് അബൂദാബി ശക്തിയുടെ സജീവ പ്രവർത്തകൻ കെ രാമകൃഷ്ണൻ , ഗൗരീ പുരുഷോത്തമൻ എന്നിവരിൽ നിന്നും കേരള പ്രവാസി സംഘo സംസ്ഥാന എക്ലിക്യൂട്ടീവ് അംഗം സി .കെ കൃഷ്ണദാസ് ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴ്‌സൺ മജ്ജൂഷ സുരേഷ്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ എം.ബി രാജലഷ്മി, വാർഡ് കൗൺസിലർ ബുഷറ ലത്തീഫ് പ്രവാസി സംഘം നേതാക്കളായ അഹമ്മദ് മുല്ല, കെ.വി അഷറഫ് ഹാജി, ലാസർ പേരകം തുടങ്ങിയവർ സംസാരിച്ചു. സഹകരണ സംഘം പ്രസിഡന്റ് എം.എ അബ്ദുൾ റസാഖ് സ്വാഗതവും സെക്രട്ടറി ഷീന മനോജ് റിപ്പോർട്ടും ,ഭരണ സമിതി അംഗം ശാലിനി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments