ചാവക്കാട്: ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചിലവിൽ പുത്തൻ കടപ്പുറത്ത് ഹെൽത്ത് സെന്ററിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ റീന ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.എച്ച് സലാം, വാർഡ് മെമ്പർ സീനത്ത് കോയ, കൗൺസിലർമാരായ പി.പി നാരായണൻ, പി.എം നാസർ, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.