തിരുവന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്. അദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയരാജന്‍ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരില്‍ വീട്ടിലായിരുന്നു അദ്ദേഹം. ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍.