വടക്കേകാട്: ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട് റ്റി.എം.കെ റീജൻസിയിൽ പ്രത്യേകം സജ്ജമാക്കിയ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് ഇന്ന് റാപ്പിഡ് ആന്റിജൻ പരിശോധന നടത്തിയത്. 136 പേരുടെ പരിശോധനയിലാണ്
വടക്കേകാട് സ്വദേശികളായ 2 വയസ്സ് പ്രായമുള്ള കുട്ടിക്കും 48 വയസ്സുകാരിക്കും കോവിഡ് പോസറ്റീവായത്. ഇതോടെ വടക്കേകാട് കോവിഡ് ബാധിതരുടെ എണ്ണം ആറായി.