Friday, November 22, 2024

ഒരുമനയൂർ മൂന്നാം കല്ലിനടുത്ത് ബൈക്ക് കുഴിയിൽ ചാടി യാത്രികക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – ചേറ്റുവ ദേശീയപാതയിൽ ഒരുമനയൂർ മൂന്നാം കല്ലിനടുത്ത് ബൈക്ക് കുഴിയിൽ ചാടി യാത്രികക്ക് പരിക്ക്. അഞ്ചങ്ങാടിയിലെ ബാങ്ക് ജീവനക്കാരി മുല്ലശ്ശേരി സ്വദേശിനി ഷൈലി(35)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീയെ ഒരുമനയൂർ ടോട്ടൽ കെയർ പ്രവർത്തകർ ആദ്യം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments