Sunday, November 10, 2024

കൃഷിഭവൻ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ കിസാൻസഭയുടെ പ്രതിഷേധം.

സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് ഷർഹബീൽ അധ്യക്ഷത വഹിച്ചു.  സി.പി.ഐ പുന്നയൂർ ലോക്കൽ സെക്രട്ടറി ഷംസുദ്ദീൻ,  കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം ഹംസക്കുട്ടി,  ശംസു എടക്കഴിയൂർ തുടങ്ങിയവർ സംസാരിച്ചു

പുന്നയൂർ:  കൃഷിഭവൻ പഞ്ചായത്ത് കെട്ടിടത്തിൽ നിന്നും ഒന്നര കിലോമീറ്റർ മാറി മറ്റൊരു കെട്ടിടത്തിന്റെ  രണ്ടാം നിലയിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ കിസാൻസഭയുടെ നേതൃത്വത്തിൽ കർഷകർ പ്രതിഷേധിച്ചു.  നിലവിലെ  കെട്ടിടത്തിൽ നിന്നും കൃഷിഭവൻ മാറ്റപ്പെടുമ്പോൾ വയോധികരും വികലാംഗരുമായ കർഷകർക്ക് ഏറെ  പ്രയാസമുണ്ടാക്കും. പഞ്ചായത്ത് ഓഫീസും കൃഷിഭവനും വില്ലേജ് ഓഫീസും ഒരിടത്ത് തന്നെയായതിനാൽ  വിവിധ ആവശ്യങ്ങൾക്ക് വരുന്ന കർഷകർക്ക് വളരെ എളുപ്പമായിരുന്നു. പ്രതിഷേധ ധർണ സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.  പ്രസിഡന്റ് ഷർഹബീൽ അധ്യക്ഷത വഹിച്ചു.  സി.പി.ഐ പുന്നയൂർ ലോക്കൽ സെക്രട്ടറി ഷംസുദ്ദീൻ,  കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം ഹംസക്കുട്ടി,  ശംസു എടക്കഴിയൂർ തുടങ്ങിയവർ സംസാരിച്ചു.  കിസാൻസഭ  പുന്നയൂർ മേഖലാ സെക്രട്ടറി അനീഷ് സ്വാഗതവും കെ.എ. സിനാൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments