Friday, September 20, 2024

തെങ്ങുമുറിക്കുന്നതിനിടെ തെങ്ങിൻ തടി വീണ് വഴിയാത്രികന് പരിക്ക്

കടപ്പുറം: തെങ്ങുമുറിക്കുന്നതിനിടെ തെങ്ങിൻ തടി വീണ് വഴിയാത്രികന് പരിക്ക്. കടപ്പുറം അഞ്ചങ്ങാടിവളവ് അറക്കൽ വീട്ടിൽ റഹ്മത്തുള്ള (55) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 6.15 ഓടെ അഞ്ചങ്ങാടിവളവിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഇയാളെ ചാവക്കാട് കൺസോൾ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments