Friday, September 20, 2024

തിരുവത്ര കുഞ്ചേരിയിൽ ബാലഗോകുലം പതാകദിനം ആചരിച്ചു

ചാവക്കാട്: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടത്തി വരാറുള്ള പതാക ദിനം കുഞ്ചേരി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ ആചരിച്ചു പ്രധാനപ്പെട്ട മൂന്ന് കേന്ദ്രങ്ങളിലും ഗോകുല വീടുകളിലും പതാകകൾ ഉയർത്തി. കോവിഡ് പശ്ചാത്തലത്തിൽ ശോഭയാത്രകൾ ഒഴിവാക്കി കൊണ്ട് വീടൊരുക്കി കൃഷ്ണകുടീരം നിർമ്മിച്ചും, കൃഷ്ണ വേഷം കെട്ടി കൃഷ്ണനൂട്ട് , ഉറിയടി എന്നീ എല്ലാ ആഘോഷങ്ങളും ഇത്തവണ വീടുകളിൽ ആഘോഷിക്കാൻ തീരുമാനിച്ചു . ചടങ്ങിൽ നഗർ ശാരീരിക് പ്രമുഖ് എൻ.എസ് രശാന്ത് പതാക ഉയർത്തി. ആഘോഷ പ്രമുഖ് ജ്യോതീഷ് കെ.ബി, വിനിൽ, പ്രകാശൻ, ബാബു എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments