സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു
ചാവക്കാട്: സി.പി.എം വട്ടേക്കാട് ബ്രാഞ്ച് ഓഫീസായ അഷറഫ് സ്മാരക മന്ദിരവും കെ.വി. കുഞ്ഞിമുഹമ്മദ് സ്മാരക വായനശാലയും പ്രവർത്തനമാരംഭിച്ചു. ഓഫീസും വായനശാലയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ആർ.വി. ഇക്ബാൽ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് , ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, എ.എച്ച്. അക്ബർ , കെ വി അഷറഫ് , പി ഇക്ബാൽ, എം.എസ്. പ്രകാശൻ, കെ. ഹമീദ് എന്നിവർ സംസാരിച്ചു.