കേക്കിൽ ഓണസദ്യ ഒരുക്കി വീട്ടമ്മ.
ഇല, ചോറ്, പപ്പടം മുതൽ പായസം വിളമ്പുന്ന കപ്പുവരെ കഴിക്കാവുന്ന കേക്ക് സദ്യ. കൂട്ടുകാരെയും വീട്ടുകാരെയും അമ്പരപ്പിച്ചിരിക്കുകയാണ് ചാവക്കാട് മാട്ടുമ്മൽ സ്വദേശിയായ ഫൈസലിനും മൂന്ന് കുട്ടികളോടുമൊപ്പം ഷാർജയിൽ താമസിക്കുന്ന ഹാജറ.
രണ്ടാഴ്ച മുമ്പ് തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് ഫൈസലിന്റെ സുഹൃത്തുക്കൾ നൽകിയ വിരുന്നിനും സമ്മാനത്തിനും തിരിച്ചു തന്റെ കൈകൊണ്ടുണ്ടാക്കിയ 22ൽ കൂടുതൽ കറികളോട് കൂടിയ ഓണസദ്യയും, ആ സദ്യയുടെ മോഡലിൽ സ്വാദിഷ്ടമായ ഒരു കേക്കും നൽകിയാണ് ഭർത്താവിന്റെ കൂട്ടുകാരെ ഹാജറ ഞെട്ടിച്ചത്.
ഇതിനു മുമ്പും ഫൈസൽസ് കൂട്ടായ്മ അടക്കമുള്ള സാമൂഹിക സാംസ്കാരിക സംഘടനകൾക്കും കൂട്ടുകാർക്കും നിരവധി മോഡലിലുള്ള കേക്കുകൾ ഉണ്ടാക്കി പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.ഭർത്താവും കൂട്ടുകാരും വീട്ടുകാരും നൽകുന്ന പ്രോത്സാഹനമാണ് തനിക്ക് വിവിധ തരത്തിലുള്ള മോഡലുകൾ ഉണ്ടാക്കാനുള്ള ധൈര്യവും പ്രചോദനവുമെന്ന് ഹാജറ പറഞ്ഞു.