Saturday, April 11, 2026

കടപ്പുറം കറുകമാട് ഈസ്റ്റ് വെസ്റ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കടപ്പുറം: ഗ്രാമ പഞ്ചായത്ത് കറുകമാട് 8-ാം വാർഡിൽ ഈസ്റ്റ് വെസ്റ്റ് റോഡിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി മുസ്ത്താക്കലി  നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.വി ഉമ്മർ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജനകീയാസുത്രണം 2020-2021 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തും  ഗ്രാമപഞ്ചായത്തും സംയുക്തമായാണ് റോഡ് പണി പൂർത്തിയാക്കിയത്. റോഡിന്നാവശ്യമായ സ്ഥലം ഗുണഭോക്താക്കൾ വില കൊടുത്ത് വാങ്ങിയാണ് ഗ്രാമ പഞ്ചായത്തിനെ ഏല്പിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ഷാജിത ഹംസ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ്, വാർഡ് മെമ്പർ പി.എം മുജീബ്, സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ കെ.ഡി വീരമണി, വി.എം മനാഫ്, മെമ്പർമാരായ പി.എ അഷ്ക്കറലി, ഷാലിമ സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments