Friday, September 20, 2024

തെരുവിന്റെ മക്കൾക്ക് അന്നം നൽകി ഓൾ കേരള മോഹൻലാൽ ഫാൻസ് അസോസിയേഷൻ

ഗുരുവായൂർ: ഓൾ കേരള മോഹൻലാൽ ഫാൻസ് അസ്സോസിയേഷൻ ചാവക്കാട് – ഗുരുവായൂർ – കുന്നംകുളം മേഖലയുടെ ആഭിമുഖ്യത്തിൽ തെരുവിന്റെ മക്കൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. ആരും തിരിഞ്ഞ് നോക്കാതെ ഗുരുവായൂരിന്റെ തെരുവോരങ്ങളിൽ കഴിയുന്ന 300 പേരേയാണ്ണ് മോഹൻലാൽ ഫാൻസ് അസ്സോസിയേഷൻ ചേർത്തു പിടിച്ചത്.
മേഖല പ്രസിഡന്റ് പി.എ സുബീഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഒമാൻ ഷാജി, കെ.ബി സജീവ് എന്നിവർ പ്രസംഗിച്ചു. അനൂപ് കോട്ടപ്പുറം, വിജീഷ്, ബിനിഷ്, സുരേഷ്,മനീഷ് കുന്നംകുളം, സുനിൽ ബ്രഹ്മക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments