Thursday, November 21, 2024

കേന്ദ്രസർക്കാറിന്റെ കർഷ വിരുദ്ധ നയങ്ങൾക്കെതിരെ ചാവക്കാട് കിസാൻ സഭയുടെ പ്രതിഷേധം

ചാവക്കാട്: കേന്ദ്രസർക്കാറിന്റെ കർഷ വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കിസാൻസഭ ബി.കെ.എം.യു ദേശീയ സമരത്തിന്റെ ഭാഗമായി കിസാൻ സഭ ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വൽസരാജ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി പി.ടി പ്രവീൺ പ്രസാദ്‌ അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേശ്വരൻ, ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, കേരള മഹിള സംഘം മണ്ഡലം സെക്രട്ടറി ഗീത രാജൻ, ബി.കെ.എം.യു മണ്ഡലം പ്രസിഡൻ്റ് എൻ.കെ മണി എന്നിവർ സംസാരിച്ചു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി കൃഷ്ണൻ സ്വാഗതവും രാജേഷ് ഒരുമനയൂർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments