പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലും സമീപ പഞ്ചായത്തിലും കോവിഡ് വ്യാപന ഭീഷണണിയുള്ളതിനാൽ വോട്ടർ പട്ടികയിൽ പേർചേർക്കുന്നതിന്ന് ഹിയറിങ്ങിന് ഹാജരാകുന്നത് ഒഴിവാക്കി ഇലക്ഷൻ കമ്മീഷൻ നിർദേശിക്കുന്ന ഫോം ഫോർ പ്രകാരം ഹിയറിങ് നടത്തണമെന്ന് എസ്. ഡി. പി ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2300ൽ അധികം പേരെ ഹിയറിങ്ങിന് ഹാജരാക്കണമെന്നിരിക്കെ യാതൊരുവിധ ഒരുക്കങ്ങളും പഞ്ചായത്ത് അധികൃതർ ഒരുക്കിട്ടില്ല. സാമൂഹിക അകലം പോലും പാലിക്കാതെയാണ് ഇപ്പോൾ ഹിയറിങ് നടത്തുന്നത്. ഫോം ഫോർ പ്രകാരം ഹിയറിങ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. യോഗത്തിൽ എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് പി.എ ബഷീർ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ്. റ്റി.എം അക്ബർ ഉദ്ഘാടനം ചെയ്തു, എ.എം ഷാഫി, ഫിറോസ് ഉസൈൻ, ജമാൽ പുളിക്കൽ എന്നിവർ സംസാരിച്ചു.