ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കറുകമാട്, പാലംകടവ് റോഡ് നവീകരിക്കുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം പ്രസിഡണ്ട് പി.വി. ഉമ്മർ കുഞ്ഞി നിർവഹിച്ചു.
പ്രളയത്തിൽ പൂർണ്ണമായും കേട്പറ്റിയ റോഡ് സംസ്ഥന സർക്കാറിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റേയും സഹായത്തോടെയും 65 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരിക്കുന്നത്. റോഡ് നവീകരണത്തോടൊപ്പം സ്ളാബോട് കൂടിയ കാനയും നിർമ്മിക്കുന്നുണ്ട്. റോഡ് വീതി കൂട്ടുന്നതിനു വേണ്ടി സ്ഥലങ്ങൾ വിട്ടു നൽകിയും വക്കിലെ തെങ്ങ് മുറിച്ച് മാറ്റിയും നാട്ടുകാരും സഹകരിച്ചു. സിസംബറോടെ റോഡ് പണി പൂർത്തിയാവുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ഡി. വീരമണി, അംഗങ്ങളായപി.എം. മുജീബ്, ഷാലിമ സുബൈർ, ഷരീഫ കുന്നുമ്മൽ തുടങ്ങിയവരും സ്ഥലമുടമകളും നാട്ടുകാരും പങ്കെടുത്തു.