Friday, September 20, 2024

ഗുരുവായൂരിൽ കോൺഗ്രസ് ഐ ഗ്രൂപ്പിൽ പോര് മുറുകുന്നു; ബ്ലോക്ക് പ്രസിഡണ്ട് വിളിച്ചുചേർത്ത യോഗത്തിൽ നിന്നും ഗ്രൂപ്പിലെ ഒരു വിഭാഗം വിട്ടുനിന്നു

ഗുരുവായൂരിൽ കോൺഗ്രസ് ഐ ഗ്രൂപ്പിൽ പോര് മുറുകുന്നു. ബ്ലോക്ക് പ്രസിഡണ്ട് വിളിച്ചുചേർത്ത യോഗത്തിൽ നിന്നും ഗ്രൂപ്പിലെ ഒരു വിഭാഗം വിട്ടുനിന്നു . ബ്ലോക്ക് പ്രസിഡണ്ട് സി എ ഗോപപ്രതാപനാണ് അടിയന്തരമായി യോഗം വിളിച്ചു ചേർത്തത്. ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡണ്ടായിരുന്ന കെ.കെ സെയ്ത് മുഹമ്മദിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനെ തുടർന്ന് ഐ ഗ്രൂപ്പിൽ നിന്ന് തന്നെ തനിക്കെതിരെയുണ്ടായ നീക്കം തടയുന്നതിന് വേണ്ടിയാണ് കോൺഗ്രസ് നേതാവ് എം.വി ഹൈദരാലിയുടെ വീട്ടിൽ ഗോപപ്രതാപൻ യോഗം വിളിച്ചുചേർത്തിരുന്നത്. ഗുരുവായൂർ അർബൻ ബാങ്ക് പ്രസിഡണ്ടും ഡി.സി.സി സെക്രട്ടറി വേണുഗോപാലൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിന്ന് ഐ. ഗ്രൂപ്പ് നേതാക്കളായ
ബ്ലോക്ക് മുൻ പ്രസിഡണ്ട് ആർ രവികുമാർ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ കെ കാർത്ത്യായനി, ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബാലൻ വാറനാട്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ കെ.പി ഉദയൻ, ഒ കെ ആർ മണികണ്ഠൻ, തുടങ്ങി നിരവധി പേർ വിട്ടു നിൽക്കുകയായിരുന്നു. നേരത്തെ റൂറൽ ബാങ്ക് പ്രസിഡണ്ട് കെ.കെ സെയ്ത് മുഹമ്മദിനെതിരെ ഗോപ പ്രതാപൻ അടക്കമുള്ള ഡയറക്ടർമാരാണ് അവിശ്വസത്തിന് നോട്ടീസ് നൽകിയിരുന്നത്. അവിശ്വാസത്തിൽ നിന്നും വിട്ടുകിട്ടണമെന്ന് കെപിസിസി ആവശ്യപ്പെട്ടതോടെ ബ്ലോക്ക് പ്രസിഡണ്ടായ ഗോപ പ്രതാപൻ തന്ത്രപൂർവ്വം പിൻവാങ്ങി മറ്റു ഡയറക്ടർമാരെ രംഗത്തിറക്കി അവിശ്വാസ പ്രമേയം നടപ്പിലാക്കുകയായിരുന്നു. ഇതോടെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ഉൾപ്പെടെയുള്ളവർ ഗോപപ്രതാപൻ അടക്കമുള്ള ഡയറക്ടർമാർ ക്കെതിരെ രംഗത്തു വരികയും നടപടി ആവശ്യപ്പെട്ടത് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐ ഗ്രൂപ്പിനുള്ളിൽ നിന്നും തനിക്കെതിരെ ഉയരുന്ന നീക്കങ്ങൾ തടയുന്നതിന് വേണ്ടി ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ ഗോപ പ്രതാപൻ കഴിഞ്ഞദിവസം യോഗം വിളിച്ചു ചേർത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments