Tuesday, February 24, 2026

തൊട്ടാപ്പ് നെടിയിരുപ്പിൽ വിബീഷിനെ കൊലപ്പെടുത്തി പൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയ സംഭവം: മുഖ്യപ്രതി രാജു കീഴടങ്ങി

ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് നെടിയിരുപ്പിൽ വിബീഷിനെ (30) കൊലപ്പെടുത്തി കടപ്പുറം പൊതുശ്മശാനത്തിൽ കുഴിച്ചുമൂടിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. തൊട്ടാപ്പ് തൊടുവീട്ടിൽ രാജുവാണ് (42) തൃശൂരിൽ കീഴടങ്ങിയത്. കേസിൽ രാജുവിനേയും രണ്ടാംപ്രതി റഫീഖിനേയും തൃശൂർ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു. എന്നാൽ ശിക്ഷ വിധിക്കുന്നതിനു തൊട്ടുമുമ്പ് രാജു വിദേശത്തേക്ക് കടക്കുകയായിരുന്നു.
കേസിൽ മൂന്നും നാലും പ്രതികളായ ഇഗ്നേഷ്യസ്, അമീർ എന്നിവരെ കോടതി വെറുതേ വിട്ടിരുന്നു. 2008 സെപ്റ്റംബർ 16-ന് രാത്രി 11 മണിക്കാണ് സംഭവം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments