ന്യൂഡൽഹി: പബ്‌ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. നേരത്തെ ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടിക് ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പടെ 59 ചൈനീസ് അപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ചൈനയുമായി ഉള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജൂണിൽ ആപ്പുകൾ നിരോധിച്ചത്. ഈ ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സ്വകാര്യതാ ലംഘനം നടത്തുന്നുവെന്നതുമാണ് നിരോധനത്തിന് കാരണമെന്ന് ഉന്നത ഇന്റലിനജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ആപ്പുകള്‍ ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം, രാജ്യത്തിന്റെ സുരക്ഷ, പൊതുനിയമം എന്നിയെ മുന്‍വിധിയോടെ സമീപിക്കുന്നുവെന്ന് നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.