Saturday, March 14, 2026

മണത്തലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ മണത്തല കാറ്റാടിക്കടുത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ കണ്ണൂർ സ്വദേശി വിബിൻ (27), ഓട്ടോറിക്ഷാ ഡ്രൈവർ ചാവക്കാട് സ്വദേശി മുസ്താക്ക് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകരും കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകരും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments