Friday, April 4, 2025

ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി; ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവ്

ഉത്തർപ്രദേശ്: ഡോ. കഫീൽ ഖാനെ മോചിപ്പിക്കാൻ ഉത്തരവ്. അലഹാബാദ് ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. ഡോ. കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് കോടതി ഒഴിവാക്കി. കരുതൽ തടവിലാക്കിയ നടപടിയും റദ്ദാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാരിന് ഉത്തരവ് തിരിച്ചടിയാണ്. ജനുവരി 29നാണ് കഫീൽ ഖാനെ കരുതൽ തടങ്കലിലാക്കിയത്. അതിനിടയിൽ കഫീൽ ഖാനെ തടങ്കലിൽ പാർപ്പിച്ചതിനെ ചോദ്യം ചെയ്ത് അമ്മ നുഷത്ത് പർവീൻ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. മകനെ അന്യായമായാണ് തടവിൽ പാർപ്പിച്ചതെന്ന് അമ്മ ഹർജിയിൽ ആരോപിച്ചിരുന്നു. മഥുര ജയലിലാണ് ഡോ കഫീൽ ഖാൻ ഇപ്പോഴുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments