ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലും കണ്ടൈയ്മൻ്റ്സോൺ പ്രഖ്യാപിച്ചു. സുനാമി കോളനിയിലെ
യുവാവിന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് കണ്ടെയ്മൻ്റ് സോൺ നിലവിൽ വന്നത്. ഇതോടെ സുനാമി കോളനി ഉൾപ്പെട്ട ഫോക്കസ് റോഡ് പോലീസ് അടച്ചു. ഈ വാർഡിൽ ഉൾപ്പെട്ട നാലു സെൻ്റ് കോളനിയിലെ ഒരു സ്ത്രീക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ പൊന്നാനിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊന്നാനിയിലുള്ള മകളുടെ ചികിത്സാർഥം ആശുപത്രിയിൽ പോയപ്പോഴാണ് സമ്പർക്കം മൂലം കോവിഡ് ബാധിച്ചത്. നേരത്തെ മുനയ്ക്കക്കടവ് ഫിഷ് ലാൻഡിങ് സെൻററിൽ തൊഴിലാളി കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രഖ്യായിച്ച അഴിമുഖം ഒമ്പതാം വാർഡിലെ കണ്ടെയ്മൻ്റ് സോൺ ഇപ്പോഴും തുടരുകയാണ്. കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപെട്ടവർക്ക് സെപ്റ്റംബർ രണ്ടിന് പരിശോധന നടത്തുമെന്ന് കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീകല പറഞ്ഞു.