ഗുരുവായൂർ: സ്വന്തമായി പുല്ല് വെട്ട് യന്ത്രം നിർമ്മിച്ച ഗുരുവായൂർ തിരുവെങ്കിടം സ്വദേശി വിവേകിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അനുമോദിച്ചു. സി.പി.എം ഗുരുവായൂർ ലോക്കൽ സെക്രട്ടറി കെ.ആർ സൂരജ് ഉപഹാരം നൽകി. അഷ്ടപ്പതി കലാകാരൻ ജ്യോതിദാസ് കൂടത്തിങ്കൽ, രതീഷ്, രാജേഷ് പാലിയത്ത്, അശ്വിൻ കണ്ണത്ത്, നിതിൻ, ഐശ്വര്യ, പ്രകാശൻ കൈപ്പട, രാജൻ പൈ തുടങ്ങിയവർ പങ്കെടുത്തു.