ഗുരുവായൂർ: ‘മാധ്യമം’ ദിനപത്രത്തിലെ മികച്ച പ്രാദേശിക ലേഖകരിലൊരാളായി ഗുരുവായൂർ ലേഖകൻ ലിജിത്ത് തരകനെ തെരഞ്ഞെടുത്തു. രാഘവൻ കടന്നപ്പള്ളി (പയ്യന്നൂർ), ഷംസുദ്ദീൻ (പെരിന്തൽമണ്ണ) എന്നിവരാണ് ഈ പുരസ്കാരത്തിന് അർഹരായ മറ്റ് രണ്ട് പേർ. മാധ്യമം മലപ്പുറം യൂണിറ്റിൽ നടന്ന ചടങ്ങിൽ റെസിഡൻറ് മാനേജർ വി.സി. സലിം പുരസ്കാരം കൈമാറി. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ‘അനന്തു മുത്തച്ഛനെഴുതിയ കത്ത്’, ഗുരുവായൂർ റെയിൽവേ പരമ്പര എന്നിവ പരിഗണിച്ചാണ് ലിജിത്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.