Friday, September 20, 2024

ചാവക്കാട് നഗരസഭ ഒന്നാം വാർഡിൽ അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: നഗരസഭ ഒന്നാം വാർഡിൽ നിർമ്മിച്ച നൂറാം നമ്പർ അംഗൻവാടിയുടെ ഉദ്ഘാടനം കെ വി അബ്ദുൾഖാദർ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർമാൻ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം ബി രാജലക്ഷ്മി, കെ.എച്ച് സലാം, എ.എ മഹേന്ദ്രൻ, എ.സി ആനന്ദൻ, വാർഡ് മുൻ കൗൺസിലർ നൂർജഹാൻ ചിങ്ങനാത്ത്, മുസ്ലിംലീഗ് പ്രതിനിധി ഹനീഫ് ചാവക്കാട് എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ടി എ ഹാരിസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ശാന്ത നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments