ചാവക്കാട്: എം.ആർ.ആർ.എം ഹൈസ്കൂൾ 1984 – 85 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിലെ നഴ്സറി മുതൽ ഹൈസ്കൂൾ വരെയുള്ള 54 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് നഗരസഭ ചെയർമാൻ എൻ.കെ അക്ബർ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് എം പവിത്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.ഡി ഷീബ, ഹെഡ്മിസ്ട്രസ് സരിത കുമാരി, പിടിഎ.പ്രസിഡന്റ് ബഷീർ മൗലവി, നൗഷാദ് തെക്കുംപുറം, കെ.പി ഹരിലാൽ, ടി.കെ ഹാഷിം, കെ.ആർ ആനന്ദൻ, കെ.വി ഷാജഹാൻ, ആഷിക്ക് അലി, കെ.എം ജയപാൽ, ഐ.എം അജയൻ, ഹേമലത,പി.കെ ശാരി തുടങ്ങിയവർ സംബന്ധിച്ചു.
എം.ആർ.ആർ.എം സ്കൂളിലെ വിദ്യാർഥികൾക്ക് പൂർവവിദ്യാർത്ഥികൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു
RELATED ARTICLES

