Friday, September 20, 2024

പുന്ന-പുതിയറ പാലം അറ്റകുറ്റപ്പണിയാവശ്യപ്പെട്ട് പി.ഡിപി ഉപരോധ സമരം നടത്തി

ചാവക്കാട്: പുന്ന-പുതിയറ പാലം അറ്റകുറ്റപ്പണിയാവശ്യപ്പെട്ട് പി.ഡിപി ഉപരോധ സമരം നടത്തി. ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി അഹമ്മദ്‌ ഖാൻ ഉദ്ഘാടനം ചെയ്‌തു. പി.ഡി.പി മുൻസിപ്പൽ വൈസ് പ്രസിഡന്റ് ഫിറോസ് പുന്ന അധ്യക്ഷനായിരുന്നു. ഹരിദാസ് ചാവക്കാട്,  കബീർ പുന്ന, ജമാൽ വഞ്ചിക്കടവ്, അക്ബർ മുട്ടിൽ, എൻ.കെ നവാസ് എന്നിവർ നേതൃത്വം നൽകി. മൂവിങ് ബ്രിഡ്ജിനിരു വശവും ക്രോസ് ബാർ നിർമ്മിക്കുക, റോഡിന്റെ ഇരു വശവും ഭിത്തി നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പി.ഡി.പി ഉപരോധ സമരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments