കോവിഡ് 19 മഹാവിപത്തിനെ അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയോടെ, നാടിനു നഷ്ടപ്പെട്ട കാർഷിക സംസ് കാരം തിരികെ പിടിക്കാനും പ്രവാസികളെയും , യുവാക്കളെയും , വിദ്യാർത്ഥികളെയും , കൃഷിയിലേക്ക് ആകർഷിപ്പിക്കുന്നതിനുമായി സുജിത് ഹുസൈൻ ഒരുക്കുന്ന ടെലി സിനിമയാണ് ‘ഇതാണന്റെ സ്വർഗ്ഗം’. കലയിൽ മാത്രം ഉപജീവനം നടത്തിയിരുന്ന ഒരുകൂട്ടം കലാകാരൻമാരെ മാനസികമായും, സാമ്പത്തികമായും സഹായകരമായ പ്രാത്സാഹനവും കൂടിയാണീ ചിത്രം. വടക്കേക്കാട്, പുന്നയൂർ പ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രത്തിൻ്റെ തുടക്കം തിരുവളയന്നൂർ സ്ക്കൂളിൽ ശിവജി ഗുരുവായൂർ തിരി തെളിയിച്ചു. വടക്കേക്കാട് എസ്.എച്ച്.ഒ എം. സുരേന്ദ്രൻ തിരക്കഥ സംവിധായകന് കൈമാറി. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം. കെ. നബീൽ, കൃഷി ഓഫീസർമാരായ കെ.കെ. ബിന്ദു, പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.എ.കെ. സലിം, കുമാർ മാസ്റ്റർ, ബക്കർ ഷൂട്ടാട്, സലീം കല്ലൂർ, റസാഖ് പാരഡൈസ്, ജോമി തോമസ്, ജംഷീർ, മോഹനൻ മമ്പ്ര മ്പത്ത്, ബിജു, ജൈസൻ ഗുരുവായൂർ നേതൃത്വം നൽകി..
ഐ മാക്സ് പ്രൊഡക് ഷൻ സിൻ്റ്റെ ബാനറിൽ വടക്കേക്കാട് കൃഷിഭവൻ്റെ സഹകരണത്തോടെ പുന്നയൂർക്കുളം സി.സി. ടി.വി റിപ്പോർട്ട് കൂടിയായ സുജിത് ഹുസൈൻ തിരക്കഥയും എഡിറ്റിംഗും നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ ബഷീർ പൂക്കോട്ടും ഗാനരചന, സംഭാഷണം എന്നിവ വാണിദാസുമാണ്. ടി.കെ. സിമി സംഗീതം നൽകുന്നു. മണികണ്ഠൻ അയ്യപ്പ ആലാപനവും റസാഖ് കുന്നത്ത്, ഹഖിം, സാജൻ ആൻ്റണിയും ഛായാഗ്രഹണവും നിർവഹിക്കുന്നു. ശിവജി ഗുരുവായൂർ, ശൈലു, മഞ്ജു മരിയ, ദീപ, എ.കെ. സലിം കുമാർ, രാജേഷ് രാഘവ് എന്നിവർ പ്രധാന വേഷം ചെയ്യുന്നു.